1470-490

ആരാമ്പ്രം സ്വദേശിക്ക് കോവിഡ്: നാട്ടുകാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ്


നരിക്കുനി:
ഡൽഹി നിസാമുദീനിൽ
തബ് ലീഗ് സമ്മേളനത്തിന് പോയി ജമ്മു കാശ്മീരിലെത്തിയ മടവൂർ ആരാമ്പ്രം സ്വദേശിയായ വിദ്യാർത്ഥിക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. സംഭവത്തിൽ നാട്ടുകാർ ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ലെ
ന്ന് ആരോഗ്യ വകുപ്പധികൃതർ വ്യക്ത
മാക്കി. മേൽ വ്യക്തി നാട്ടിൽ നിന്നും
പോവുമ്പോൾ രോഗബാധയില്ലെന്നും,
ശ്രീനഗറിൽ ക്വാറന്റൈനിൽ കഴിയവെ
കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്, അദ്ദേഹം ഇപ്പോൾ ശ്രീനഗർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഒരു ദിവസം നിസാമുദ്ദീനിൽ തങ്ങിയ സംഘം ,ജമ്മു കാശ്മീരിലേക്ക്
പോയതായാണ് വിവരം.
അദ്ദേഹം നാടുമായി യാതൊരു നിലക്കും ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ നാട്ടുകാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മടവൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.വി ജനാർദ്ദനൻ
അറിയിച്ചു. ഡൽഹി നിസാമുദ്ദീൻ തബ്
ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
വല്ലവരും ഉണ്ടെങ്കിൽ, ആരോഗ്യ വകുപ്പ
ധികൃതരെ വിവരമറിയിക്കണമെന്നും
എച്ച് ഐ അറിയിച്ചു. ആരാമ്പ്രം സ്വദേശി എന്ന റിപ്പോർട്ട്‌ വന്നയുടൻ ജനങ്ങൾ പരിഭ്രാന്തരായി വിളിച്ചു അന്വേഷണമായിരുന്നു.

Comments are closed.