1470-490

യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗവ: ഓർഡർ കത്തിച്ചു പ്രതിഷേധിക്കുന്നു.

കുറ്റ്യാടി :- ഉന്നത വിദ്യാഭ്യാസ മേഖലയിൽ അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ ഉദ്യോഗാർത്ഥികളുടെ ജീവിതം തകർക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തർ സ്വന്തം വീടുകളിൽ ഗവ. ഓർഡറിന്റെ കോപ്പി കത്തിച്ചു പ്രതിഷേധച്ചു.ഊരത്ത് നടന്ന പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം സെക്രട്ടറി ഇഎം ആസ്ഹര്‍ ഉത്ഘാടനം ചെയ്തു, ജാനിഫ് ,റിഷാദ് കെകെ എന്നിവര്‍ നേതൃത്വം നല്‍കി

Comments are closed.