1470-490

വേളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വിളഞ്ഞ് നിൽക്കുന്ന നെൽകൃഷി കൊയ്തെടുക്കാൻ കഴിയാതെ കർഷകർ

: കുറ്റ്യാടി : വടകര താലൂക്കിലെ നെല്ലറയെന്നറിയപ്പെടുന്ന വേളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വിളഞ്ഞ് നിൽക്കുന്ന നെൽകൃഷി കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൊയ്തെടുക്കാൻ കഴിയാതെ കർഷകർ പ്രയാസത്തിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും പ്രദേശത്തെ കനാൽ തുറന്ന് വിട്ടതും നെൽ കൃഷി കർഷകരുടെ താളം തെറ്റിക്കുകയായിരുന്നു. മഴ പെയ്തതോടെ കുഴഞ്ഞ് നിലംപതിച്ച നെൽച്ചെടികൾ
യന്ത്രമിറക്കി കൊയ്തെടുക്കാനും പ്രയാസമേറെയാണ്. ഈ ഒരു അവസ്ഥയിൽപാകമായ നെല്ല് ചീഞ്ഞ് നഷ്ടപ്പെട്ട് പോകാതെ എത്രയും പെട്ടന്ന് തന്നെ കൊയ്തെടുക്കാൻ ആവശ്യമായ സംവിധാനം ചെയ്യാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് കൃഷിക്കാരും രാഷ്ട്രീയ പാർട്ടികളും ബന്ധപെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

Comments are closed.