1470-490

വാടാനപ്പള്ളിയിൽ 15 ടൺ പഴകിയ മത്സ്യം പിടികൂടി. നാളെ നശിപ്പിക്കും

വാടാനപ്പള്ളിയിൽ 10 ലക്ഷം രൂപയുടെ പഴകിയ മത്സ്യം പിടികൂടി; മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി

വാടാനപ്പള്ളി :ഒഡീഷയിൽനിന്നും വില്പനയ്ക്ക് കൊണ്ടുവന്ന പത്ത് ലക്ഷം രൂപയുടെ പഴകിയ മത്സ്യം വാടാനപ്പള്ളിയിൽ പിടികൂടി. വാടാനപ്പള്ളി മത്സ്യ മാർക്കറ്റിൽ എത്തിച്ച പതിനഞ്ച് ടൺ മത്സ്യമാണ് പിടികൂടിയത്. തുടർന്ന് മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി.

മാർക്കറ്റിൽ മത്സ്യം ഇറക്കിയ ശേഷം മാർക്കറ്റിന് മുന്നിൽ കിടന്നിരുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷനുള്ള എ.പി 16. ടി. എഫ് 2939 കണ്ടയ്നർ ലോറിയിൽ നിന്നും രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പോലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂരിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫീസർ എസ്.കൃഷ്ണപ്രിയ ,വാടാനപ്പള്ളി ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗോപകുമാർ ,വാടാനപ്പള്ളി പോലീസ് ഇൻസ്പെക്ടർ പി.ആർ.ബൈജു , എസ്.ഐ: പി.എം. സാദിഖലി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.ജെ.പ്രിൻസ് ,സി.പി.ഒ.മാരായ രൺദീപ് , അലി ,സുനീഷ് ,സാബു , വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ.ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ നെയ്മീൻ , ആവോലി ,സ്രാവ്, വാള, പിലോപ്പിയ , കട് ല എന്നിങ്ങനെ 15,000 കിലോ മത്സ്യം കണ്ടെയ്നറിൽനിന്ന് കണ്ടെടുത്തു.

ഒഡീഷ ബാലസേർ എന്ന സ്ഥലത്ത് നിന്നാണ് മത്സ്യം വാടാനപ്പള്ളിയിൽ എത്തിച്ചത്. മാർക്കറ്റിൽ ഇറക്കിയ മത്സ്യങ്ങൾ കണ്ടയ്നർ ലോറിയിൽ തിരികെ കയറ്റി പോലീസ് സീൽ ചെയ്തു. വാടാനപ്പള്ളി മത്സ്യ മാർക്കറ്റ് അടച്ചു പുട്ടി. ശനിയാഴ്ച രാവിലെ ജില്ലാ അസിസ്റ്റൻ്റ് കമ്മീഷണർ സി.എ ജനാർദ്ദനൻ പരിശോധന നടത്തിയ ശേഷം മത്സ്യങ്ങൾ നശിപ്പിക്കും

Comments are closed.