1470-490

വനവാസി മേഖലയില്‍ സഞ്ചരിക്കുന്ന ലൈബ്രറിയോരുക്കി വനം വകുപ്പ്.

ലോക്ക് ഡൗണ്‍ കാലത്ത് ആദിവാസി സഹോദരങ്ങൾക്ക് വായിച്ചു വളരുവാന്‍ അവസരമൊരുക്കുകയാണിവിടെ. വനം വകുപ്പിന്റെ കീഴില്‍ വാഴച്ചാലില്‍ പ്രവര്‍ത്തിക്കുന്ന അക്ഷരശ്രീ വായനശാലയുടെ നേതൃത്വത്തിലാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. വാഴച്ചാല്‍ വനം ഡിവിഷന്റെ ജീവനക്കാരും ചേര്‍ന്നാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.അതിരപ്പിള്ളി പഞ്ചായത്തിലെ പതിനൊന്ന് ആദിവാസി കോളനികളിലും സഞ്ചരിക്കുന്ന ലൈബ്രറിയെത്തി ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കുവാന്‍ സൗകര്യമുണ്ടായിരിക്കും.

ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളാണ് സഞ്ചരിക്കുന്ന ലൈബ്രറിയിലുള്ളത്. വാഴച്ചാല്‍ ആദിവാസി കോളനിയിലാണ് വായനശാലക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജില്ലയില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു സംരഭമെന്ന്   പറയുന്നു. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള പുസ്ത്കം തെരഞ്ഞെടുക്കാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ സഞ്ചരിക്കുന്ന ലൈബ്രറി കോളനികളില്‍ എത്തുന്നതാണ്. ഈ ആഴ്ചയെടുത്ത പുസ്തകം അടുത്ത ആഴ്ച തിരികെ നല്‍കി വേറെ പുസ്തകങ്ങള്‍ എടുക്കാവുന്നതാണ്. കഥ, നോവല്‍ തുടങ്ങിയവക്കും. പിഎസ്. സി പരിശീലനത്തിനുള്ള പുസ്തകങ്ങളുമാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ വിനോദ് പറഞ്ഞു.

Comments are closed.