1470-490

കോഴിച്ചെനയിൽ ഇന്നും നാളെയും പൂർണ്ണമായും ലോക് ഡൗൺ

കോട്ടക്കൽ: കോഴിച്ചെനയിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിൽ ഇന്നും നാളെയും പൂർണ്ണമായും ലോക് ഡൗണാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ തങ്ങൾ പറഞ്ഞു. മെഡിക്കൽ സ്റ്റോറുകളൊഴികെ മുഴുവൻ കടകളും അടച്ചിടും. പോലീസിൻ്റെ സഹായത്തോടെ പഞ്ചായത്തു മുഴുവൻ നിരീക്ഷിക്കാനും പ്രത്യേക സാഹചര്യമെരുക്കുന്നുണ്ട്. ഇതിനായി വാർഡുതലത്തിൽ സമിതികളും രൂപീകരിച്ചതായി തങ്ങൾ അറിയിച്ചു. കോവിഡ് ബാധിച്ച വ്യക്തി മാർച്ച് 20നാണു പഞ്ചായത്തു പരിധിയിലെ പള്ളിയിൽ ജുമുഅ നിസ്കരിച്ചത്.പഞ്ചായത്തിലെ നിരവധി പേർ ഇവിടെ സ്ഥിരമായി നിസ്കരിക്കാറുണ്ടെന്നും അനു ജുമുഅക്ക് അവിടെ കൂടിയവരെ കണ്ടെത്തി അവരുടെ സ്രവം പരിശോധിക്കാൻ വേണ്ട നടപടികൾ ആരോഗ്യ വകുപ്പും ചേർന്ന് കൈ കൊണ്ടതായും അവർ പറഞ്ഞു.
കോവിഡ്‌ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തെന്നല പഞ്ചായത്തിലും കർഷന നടപടികൾ കൈക്കൊണ്ടതായി പഞ്ചായത്ത് പ്രസിഡണ്ട് എൽ.പി. കുഞ്ഞിമൊയ്തീൻ പറഞ്ഞു . ശനിയാഴ്ച്ച ഇതിനായി അടിയന്തിര പഞ്ചായത്ത് മീറ്റിങ്ങ് ഇരു പഞ്ചായത്തുകളിലും നടന്നു . വെള്ളിയാഴ്ച കോഴിച്ചെനയിലെ ഒരു വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Comments are closed.