പിക്ക് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർ മരിച്ചു.

പരിയാരം മുനിപ്പാറയില്‍ പിക്ക് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർ മരിച്ചു. വണ്ടിക്ക് കുറുകെ നായ ചാടിയപ്പോൾ നിയന്ത്രണം വിട്ട് കല്ലിൽ ഇടിച്ച് മറിയുകയായിരുന്നു എന്ന് പറയുന്നു. വണ്ടിയിലുണ്ടായിരുന്ന ആറ് വയസുകാരന് പരിക്കേറ്റു. മോതിരക്കണ്ണി ഏര്പ്പാടന് വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന് ജയേഷ് (31)ആണ് മരിച്ചത്. കൊന്നക്കുഴി കിഴക്കൂടന്‍ ഷാജി മകന് ജ്യോതിഷിനാണ് (6)പരിക്കേറ്റത്
പരിക്കേറ്റ കുട്ടിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രേവിശേപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം ചാലക്കുടയിൽ കുടിവെള്ള വിതരണം കഴിഞ്ഞ പോകുമ്പോഴാണ് അപകടം. കൊന്നക്കുഴിയിൽ പ്രവർത്തിക്കുന്ന ഗോകുലം കുടിവെള്ള വിതരണ വാഹനമാണ് അപകടത്തിൽ പെട്ടത്. ചാലക്കുടി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
—
Comments are closed.