1470-490

മഹാമാരിയിൽ കൈ താങ്ങാകാൻ കൂനംമൂച്ചി പീപ്പിൾസ് സർവ്വീസ് സഹകരണ ബാങ്കും.

കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂനംമൂച്ചി സഹകരണ ബാങ്ക് സമാഹരിച്ച തുക കൈമാറി. പത്തൊൻപത് ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ് രൂപയാണ് കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വിസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറിയത്. ബാങ്ക് വിഹിതമായ 15 ലക്ഷവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രസിഡണ്ടിന്‍റെ ഒരുമാസത്തെ ഹോണറേറിയം, ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസ് എന്നിവയടക്കമാണ് തുക സമാഹരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തിന്റെ ക്യാമ്പ് ഓഫീസിലെത്തി ബാങ്ക് പ്രസിഡണ്ട്  എം.ബി. പ്രവീണ്‍തുക കൈമാറി. ബാങ്ക് സെക്രട്ടറി  കെ.ജെ.ബിജു, ഭരണ സമിതി അംഗങ്ങളായ ടി.വി. ജോൺസൺ, ഉഷ പ്രഭു കുമാർ, എം. പീതാംബരന്‍, കുന്നംകുളം  അസിസ്റ്റന്റ് രജിസ്ട്രാർ നാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments are closed.