പഴകിയ മത്സ്യത്തിന്റെ വരവിന് ഒരു കുറവുമില്ലാതെ കുന്നംകുളം തുറക്കുളം മാര്‍ക്കറ്റ്..

ഈസ്റ്ററിന്റെ വില്‍പ്പന ലക്ഷ്യമാക്കി എത്തിയ പഴകിയ മത്സ്യങ്ങള്‍ ശനിയാഴ്ചയും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് പിടിച്ചെടുത്തു.ഇതോടെതുറക്കുളം മാര്‍ക്കറ്റ് പ്രവര്‍ത്തനം പരിമിതപ്പെടുത്താനും മത്സ്യ വിതരണം നിരീക്ഷിക്കാനും നഗരസഭ തീരുമാനിച്ചു.തുറക്കുളം മാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റിയും ഫിഷറീസ് വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് മാസങ്ങളോളം പഴക്കമുള്ള മുന്നൂറ് കിലോ ഏട്ട പിടിച്ചെടുത്തത്.. ഈസ്റ്ററിന്റെ വലിയ രീതിയിലുള്ള മത്സ്യ കച്ചവടം നടക്കുന്ന കുന്നംകുളത്തെ മത്സ്യ വിപണി ലക്ഷ്യമിട്ട് എത്തിയ വലിയ അളവിലുള്ള പഴകിയ മത്സ്യം ആണ് ശനിയാഴ്ചയും പിടികൂടിയത്..കൃത്യമായ രേഖകളോ പേപ്പറുകളോ ഇല്ലാതെ കൊച്ചിയില്‍ നിന്നും കാസര്‍കോട് നിന്നും കൊണ്ടുവരുന്നത് ആണെന്ന് പറഞ്ഞ് എത്തുന്ന മത്സ്യങ്ങളാണ് ഇവ.കുന്നംകുളത്ത് ഇറക്കുന്ന മത്സ്യങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കും വിതരണത്തിനും വില്‍പനയുമായി പോകുന്നുണ്ട്..കടലില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്ന ഈ സമയത്ത് മൊത്തമത്സ്യ വിതരണക്കാര്‍ മാസങ്ങള്‍ക്കു മുന്‍പേ ശേഖരിച്ചുവെച്ചിരിക്കുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കി വില്‍പ്പനയും വിതരണവും നടത്തുന്നത്. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇവ സൂക്ഷിക്കുന്നത്. മനുഷ്യ ആരോഗ്യത്തിന് ഏറെ ഹാനികരമായ ഇത്തരം അണുനാശിനികള്‍ ചേര്‍ത്തു വിപണനം ചെയ്യുന്ന മത്സ്യങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തുന്ന ഇത്തരം പഴകിയ ഇത്തരം മത്സ്യ ശേഖരങ്ങളുടെ വരവ് ഇനിയും നില്‍ക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്..ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, രാജി, ഫിഷറീസ് ഇന്‍സ്പക്ടര്‍ ഫാത്തിമ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യു.കെ.സനല്‍കുമാര്‍, ഖഒക രാമാനുജന്‍ എന്നിവരാണ് പരിശോധന നടത്തിയത്.രണ്ട് ദിവസം മുമ്പാണ് ഇവിടെ നിന്നും 1500 കിലോ പഴകിയ മത്സ്യം പിടിച്ചത്. വിവിധ മേഖലകളില്‍ നിന്നും പഴകിയ മത്സ്യം വില്പനക്കായി എത്തുന്നുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പാതിരാത്രിയിലും കേടായ മത്സ്യം, തുറക്കുളം മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നതും ലോക് ഡൗണ്‍ ആയിട്ട് പോലും അനധികൃതമായി ആളുകള്‍ കൂട്ടം കൂടുന്നതും കോവിഡ് വ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍ മാര്‍ക്കറ്റ് അടച്ചിടുകയോ ഒരേ സമയം അഞ്ചില്‍ കുറവ് ആളുകള്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതിനോ നിര്‍ദ്ദേശിച്ച് കമ്മീഷന്‍ ഏജന്റ്മാര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി.
Comments are closed.