നരിക്കുനി അഗ്നിശമന സേന ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകി

നരിക്കുനി: -ലോക് ഡൗൺ മൂലം ജീവൻ രക്ഷാ മരുന്ന് ലഭിക്കാതിരുന്ന വാകയാട് സ്വദേശി ഗീതയ്ക്ക് അവശ്യ മരുന്ന് നരിക്കുനി അഗ്നിശമന യൂനിറ്റിന്റെ നേതൃത്വത്തിൽ യുനിറ്റിലെ അംഗങ്ങളായ കെ. പി. സത്യൻ, വി.കെ. പ്രകാശൻ എന്നിവർ വീട്ടിൽ എത്തിച്ചു നൽകി ,
ലോക് ഡൗൺ മൂലം ജീവൻ രക്ഷാ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് അഗ്നിശമന സേനാവിഭാഗം ആവിഷ്കരിച്ചതാണ് ഈ പുതിയ സംരംഭം. വാട്ട്സാപ്പ് വഴി വിശദാംശങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് ജീവൻരക്ഷാ മരുന്നുകൾ വീടുകളിലെത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.
Comments are closed.