1470-490

മൊബൈൽ – കംപ്യൂട്ടർ സ്ഥാപനങ്ങൾ ഞായറാഴ്ച തുറക്കാം


മഹാമാരിയായ കോവിഡ് – 19 നെ പ്രതിരോധിക്കുന്നതിനായി രാജ്യത്തു ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിൽ ഇളവുകളോടെ മൊബൈൽ-കമ്പ്യൂട്ടർ സ്ഥാപങ്ങൾ ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി കിട്ടിയിരിക്കുകയാണല്ലോ.

10 മുതൽ 5 വരെ പ്രവർത്തിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ സർക്കാർ നിബന്ധനകൾ പൂർണമായും പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

മാസ്കുകൾ, സാനിട്ടേഴ്‌സുകൾ തുടങ്ങിയവ ആവശ്യത്തിന് കരുതണം സാമൂഹ്യ അകലം പാലിക്കണം എന്നും ഓർമിപ്പിക്കുന്നു.

ഓഫീസിലേക്കുള്ള യാത്രക്ക് മുൻപായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ സെൽഫ്‌ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് റെസീപ്റ്റ് മൊബൈലിൽ സൂക്ഷിക്കണം.

Register Self declaration : https://covid19jagratha.kerala.nic.in/home/addpermission

കരുതലോടെ
ASC Association
State Committe

Comments are closed.