1470-490

അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ


കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിലെ ക്യാമ്പുകളിലെ അതിഥി തൊഴിലാളികളെ പരിശോധിച്ചു. അതിഥി തൊഴിലാളികൾക്കിടയിൽ പ്രാഥമിക സ്‌ക്രീനിംഗ് നടത്തി പനി, അനുബന്ധ ലക്ഷണങ്ങളുളളവരെ കണ്ടെത്തി തുടർ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരിൽ ഐസൊലേഷന് നിർദ്ദേശിക്കപ്പെടുന്നവർക്ക് വേണ്ടിയുളള സൗകര്യങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കും.

പരിശോധനക്കായുളള മെഡിക്കൽ ടീമിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അല്ലെങ്കിൽ ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ഒരു ആശാ വർക്കർ എന്നിവരുണ്ടാകും. കൂടാതെ അതിഥി തൊഴിലാളികളുമായി ആശയ വിനിമയം നടത്തുന്നതിന് ഭാഷാ പ്രാവീണ്യമുളള ഒരാളുടെ സേവനവും ഉറപ്പു വരുത്തും. കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ ഹിന്ദി ഭാഷയിലുളള ലഘുലേഖ വിതരണവും നടത്തും. തളിക്കുളം പ്രാഥമികരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പർമാരായ പി.എം വിദ്യസാഗർ, കെ.എ.ജിതിൻ, നഴ്സ് സി.ഐ സിനത്ത് ബിവീ എന്നിവരുടെ നേതൃത്വത്തിൽ എടശ്ശേരി അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ തൊഴിലാളികളെ പരിശോധിച്ചു.

Comments are closed.