1470-490

അടച്ചിടൽ നീളുമോ? ഇന്നറിയാം

രാജ്യവ്യാപക അടച്ചിടൽ നീളുമോയെന്നകാര്യത്തിൽ ശനിയാഴ്ച തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി രാവിലെ നടത്തുന്ന വീഡിയോ കോൺഫറൻസിനുശേഷമായിരിക്കും അന്തിമതീരുമാനം. ഈ യോഗത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ട്. മാർച്ച് 24-നു പ്രഖ്യാപിച്ച അടച്ചിടൽ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.

ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും അടച്ചിടൽ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും അടച്ചിടൽ തുടരണമെന്ന അഭിപ്രായത്തിലാണ്. അതേസമയം, അടച്ചിടൽ നീട്ടുമ്പോൾ ചില ഇളവുകൾ നൽകണമെന്ന അഭിപ്രായവും പ്രബലമാണ്. സമ്പൂർണ അടച്ചിടൽ രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്കു പിൻവലിക്കില്ലെന്ന് ഉറപ്പാണ്. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണിത്.

റെയിൽവേ, വ്യോമ ഗതാഗതങ്ങളിലും പൊതുഗതാഗതത്തിലും നിയന്ത്രണം തുടർന്നുകൊണ്ടുതന്നെ അടച്ചിടലിൽ ചില മേഖലകൾക്ക് ഒഴിവുകൾ നൽകാനാണ് കൂടുതൽ സാധ്യത. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടനെ തുറക്കില്ല. അന്തരസ്സംസ്ഥന യാത്രകളും അനുവദിക്കില്ല. ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ നൽകുകയെന്ന് ശനിയാഴ്ചയേ വ്യക്തമാവൂ. 

Comments are closed.