1470-490

ലോക് ഡൗണിൻ്റെ മറവിൽ ,പോലീസ് ഭീകരത, വധശ്രമത്തിന് കേസെടുക്കണം- കാരാട്ട് റസാഖ്.എം.എൽ.എ

നരിക്കുനി: -കോവിഡ് 19 ൻ്റെ ഭാഗമായി, സംസ്ഥാന സർക്കാറും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പും, ആരോഗ്യ വകുപ്പും സംസ്ഥാനത്തുടനീളം സ്തുത്യർഹമായ സേവനം കാഴ്ച് വെക്കുന്ന സന്ദർഭത്തിൽ ,ലോക് ഡൗണിൻ്റെ മറവിൽ സംസ്ഥാനത്ത് പലയിടങ്ങളിലും നിരപരാധികൾക്കെതിരെ ആക്രമണം അഴിച്ച് വിട്ട് സർക്കാറിനെയും, ആഭ്യന്തര വകുപ്പിനെയും, പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ പോലീസ് സേനയിലെ ചില ആളുകളുടെയും, മറ്റു വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെയും പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് എം.എൽ എ അഭിപ്രായപ്പെട്ടു.കഴിഞ്ഞ ദിവസം ഓമശ്ശേരി സ്വദേശി പൂക്കോടൻ അഷ്‌റഫിനെ വൈത്തിരിയിലെ റിസോർട്ടിൽ വെച്ച് ക്രൂരമായി മർദ്ധിച്ച പോലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് സർവ്വീസിൽ നിന്നും മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രിയോടും, ഡിജിപിയോടും ആവശ്യപ്പെട്ടതായി കാരാട്ട് റസാഖ് (എം.എൽ എ.)അറിയിച്ചു.

Comments are closed.