കുവൈത്തിലേക്കുള്ള വിമാന സർവിസ് ആരംഭിക്കാൻ സമയമെടുക്കും: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ പ്രയാസത്തിലാവും

കുവൈത്ത്സിറ്റി: യാത്രാവിമാനങ്ങൾ നിർത്തിയ
തോടെ വിസാ കാലാവധി കഴിഞ്ഞ നിരവധി പേരാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇത്തരക്കാർക്ക്ആശ്വാസമാണ് ഇന്നത്തെ മന്ത്രിസഭ തീരുമാനം. വിദേശ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിക്കാൻ വിമാനക്കമ്പനികൾക്ക് അനുമതി പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള
വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. യാത്രാവിമാനങ്ങൾ
നിർത്തിയതിനു ശേഷം നേരത്തേ ഇൗജിപ്ത്, ലബനാൻ, ഫിലിപ്പീൻസ് എന്നി
വിടങ്ങളിലേക്ക് പ്രത്യേക വിമാന സർവിസുകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഇന്ത്യ ഇൗ അവസ രം ഉപയോഗപ്പെടുത്തിയില്ല. മാത്രമല്ല, വിമാന സർവിസുകൾ ആരംഭിക്കാൻ മേയ് വരെ കാത്തിരിക്കണമെന്നാണ് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 16 മുതൽ 20 വരെയാണ് ഇന്ത്യക്കാരുടെ പൊതുമാപ്പ് രജിസ്ട്രേഷൻ നിശ്ചയിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ പൂർത്തിയായാൽ യാത്ര ദിവസം വരെ കുവൈത്ത്അധികൃതരുടെ കസ്റ്റഡിയിലായിരിക്കും. രേഖകളും ലഗേ ജുമായാണ് രജിസ്ട്രേഷന് എത്താൻ നിർദേശിച്ചിരിക്കുന്നത്. പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങാൻ കഴിയില്ല. വിമാന സർവിസ് എന്ന് പുനരാരംഭിക്കും എന്ന് വ്യക്തമല്ലാത്തതിനാൽ എത്ര ദിവസം അവിടെ കിടക്കേണ്ടി വരും എന്ന് വ്യക്തമല്ല. അതിനാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ നാട്ടിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Comments are closed.