1470-490

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.

എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ രണ്ടുപേരും മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വരികയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം അയച്ച സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബാംഗങ്ങളെ കൂടി ടെസ്റ്റ് ചെയ്യുന്നതിന് ഇന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ്.

Comments are closed.