1470-490

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി


സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പാവപ്പെട്ടവർക്ക് നൽകുന്ന പല വ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകളുടെ വിതരണം കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ആരംഭിച്ചു. എ ആർ ഡി 22 ൽ നടന്ന ചടങ്ങിൽ അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പതിനേഴ് ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ മഞ്ഞ കാർഡുകൾക്ക് നൽകും. തുടർന്ന് പിങ്ക് കാർഡുകൾക്ക് വിതരണം നടത്തും. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, കൗൺസിലർമാരായ കെ എസ് കൈസാബ്, സി.കെ.രാമനാഥൻ, താലൂക്ക് സപ്ലൈ ഓഫീസർ ഐ വി സുധീർ കുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.