1470-490

ആരോഗ്യ പ്രവർത്തകർക്ക് കൈത്താങ്ങായി എൻ.ജി.ഒ. അസോസിയേഷൻ.

എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന മാസ്ക്കുകൾ സംസ്ഥാന കമ്മിറ്റി മെമ്പർ മധു രാമനാട്ടുകര ഹെൽത്ത് സൂപ്പർവൈസർ ഷിബു ആദായിക്ക് കൈമാറുന്നു.

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ത്രിലെയർ മാസ്ക്കുകൾ സംസ്ഥാന കമ്മിറ്റി അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ മധു രാമനാട്ടുകര ഹെൽത്ത് സൂപ്പർവൈസർ ഷിബു ആദായിക്ക് കൈമാറി. സംസ്ഥാന ഓഡിറ്റർ എം.കെ.രാജീവ് കുമാർ, ബ്രാഞ്ച് പ്രസിഡണ്ട്.വി.പി. ജംഷീർ, നേതാക്കളായ പി.കെ.പ്രേമാനന്ദൻ,ടി അലി എന്നിവർ സംബന്ധിച്ചു.

Comments are closed.