1470-490

പത്രപ്രവർത്തകർക്ക് മുഖാവരണങ്ങളും ഹാന്റ് സാനിറ്റൈസറും നല്കി.


ബാലുശേരി: ബാലുശ്ശേരി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 ജാഗ്രത പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി മുഖാവരണങ്ങളും ഹാന്റ് സാനിറ്റൈസറും നല്കി. പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജൻ ബാലുശ്ശേരി ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.പി.ഹരീഷ് കുമാർ, രവീന്ദ്രൻ കൊമ്പിലാട്, ഫൈസൽ കിനാലൂർ, സി.പി. ദേവൻ, ശ്രീജിത്, യു.പി.സുരേഷ് ബാബു, രവി മങ്ങാട്, പി.കെ.രാമകൃഷ്ണൻ, ടി.കെ. ബിജീഷ് കുമാർ, ബാബു എന്നിവർ പങ്കെടുത്തു.
Photo: ബാലുശ്ശേരിയിലെ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ നല്കിയ മുഖാവരണങ്ങളും ഹാന്റ് സാനിറ്റൈസറും പ്രസ്സ് ഫോറം പ്രസിഡന്റ് രാജൻ ബാലുശ്ശേരി ഏറ്റുവാങ്ങുന്നു.

Comments are closed.