1470-490

കടവല്ലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഭക്ഷണ കിറ്റ് വിതരണത്തിൽ അഴിമതി നടന്നതായി ആരോപണം.

കടവല്ലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കോൺഗ്രസ്സ് അംഗമായ പഞ്ചായത്ത് അംഗവും, കോൺഗ്രസ്സ് നേതാവും ചേർന്ന് നടത്തിയ ഭക്ഷണ കിറ്റ് വിതരണത്തിൽ അഴിമതി നടന്നതായി ആരോപണം.വാർഡ് തലത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ അറിവോടെ മാത്രമേ കിറ്റ് വിതരണം ചെയ്യാവൂവെന്ന സർക്കാർ നിർദേശമിരിക്കെ പന്ത്രണ്ടാം വാർഡിൽ  മെമ്പർ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തതായി പറയുന്നു. വാർഡ്തല കമ്മിറ്റിയിൽ അംഗമായവർ വിവരം പഞ്ചായത്തിൽ അറിയിച്ചു. ഇതനുസരിച്ച് പഞ്ചായത്ത് പ്രസിഡണ്ട് യു.പി. ശോഭന, പഞ്ചായത്ത് അംഗം കൂടിയായ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.  വിശ്വംഭരനെ വിളിച്ച് വിവരം അറിയിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർക്ക് തെറ്റുപറ്റിയതാണെന്നും ഇനി ആവർത്തിച്ചാൽ അവർക്കെതിരെ പോലീസിൽ പരാതി നൽകാമെന്നും വിശ്വംഭരൻ പ്രസിഡണ്ടിനെ അറിയിച്ചതായും പറയുന്നു. എന്നാൽ അടുത്ത ദിവസം 1000 രൂപയുടെ കിറ്റ് വീടുകളിൽ വിതരണം ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാർഡ്തല കമ്മിറ്റി അംഗങ്ങൾ  നടത്തിയ പരിശോധനയിൽ 393 രൂപ മാത്രം വില വരുന്ന 13 ഇനം സാധനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നതെന്നും, പഞ്ചായത്തിന്റെ അനുമതിയില്ലാതെയും, വാർഡ് തല കമ്മിറ്റിയെ അറിക്കാതെയുമാണ് കിറ്റുകൾ വിതരണം ചെയ്തിരുന്നതെന്നും കണ്ടെത്തി. കിറ്റ് വിതരണത്തിനായി പ്രവാസികളിൽ നിന്നും സ്വദേശികളിൽ നിന്നുമായി വൻതോതിൽ  പണം പിരിക്കുകയും ചെയ്തുവെന്നാരോപിച്ച് വാർഡ്തല കമ്മിറ്റി അംഗമായ സന്ദീപ്, വാർഡ് മെമ്പർ നിഷ അരേകത്തിനും, കോൺഗ്രസ് നേതാവ് ഫൈസൽ കാഞ്ഞിരപ്പിള്ളിക്കുമെതിരെ പഞ്ചായത്ത് അധികൃതർക്കും, കുന്നംകുളം പോലീസിലും പരാതി നൽകി.

Comments are closed.