മുപ്ലിയത്ത് ആവശ്യക്കാർക്ക് വാറ്റുചാരായമുണ്ടാക്കി നൽകുന്നയാൾ അറസ്റ്റിൽ

വരന്തരപ്പിള്ളി മുപ്ലിയത്ത് ആവശ്യക്കാർ പറയുന്നിടത്ത് ഉപകരണങ്ങളുമായെത്തി വാറ്റുചാരായമുണ്ടാക്കി നൽകുന്നയാൾ അറസ്റ്റിൽ. ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മുപ്ലിയം പുളിംചുവട് തോട്ടത്തിൽ ചന്ദ്രനെ (55)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. ഇയാളുടെ കൈവശം ഒന്നര ലിറ്റർ ചാരായമുണ്ടായിരുന്നു. വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ, എ.എസ്.ഐ. മാരായ സുനിൽകുമാർ, സുധീഷ്, പോലീസുകാരായ ബൈജു, അഭിലാഷ്, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Comments are closed.