പ്രാദേശിക മാധ്യമ പ്രവർത്തകരെയും ഏജൻ്റുമാരെയും സർക്കാർ മറക്കരുത്

തൃശൂർ: പ്രാദേശിക പത്രപ്രവർത്തകർക്കും പത്ര ഏജൻ്റുമാർക്കും സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ആർ സുനിൽകുമാർ എംഎൽഎ കത്ത് നൽകി. കത്തിലെ വിശദാംശം ചുവടെ
നമ്മുടെ സംസ്ഥാനത്ത് ബാധിച്ചിരിക്കുന്ന മഹമാരി കോവിഡ് 19 നെ പ്രതിരോധിക്കാൻ അങ്ങ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും പ്രവർത്തനം ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ്.
ചിട്ടയായ ശാസ്ത്രീയ രീതികളും പ്രതിരോധ മാർഗ്ഗങ്ങളും അവലംബിച്ച് കോവിഡ് 19 നെ ഇല്ലായ്മ ചെയ്യാനുള്ള അവസാന ഘട്ടത്തിലോട്ടു നാം നീങ്ങുകയാണെന്നതിൽ വളരെ സന്തോഷം ഉണ്ട്. ഈ പ്രതിസന്ധിയിലും കേരളത്തിലെ ഒരോ കുടുംബങ്ങളെയും അതിഥികളെയും കലവറയില്ലാത്ത സ്നേഹവും കരുണ്യവും കരുതലും നൽകി അങ്ങ് നേതൃത്വം നൽകുന്ന സർക്കാർ സംരക്ഷിച്ചു കൊണ്ടിരിക്കുന്നതിൽ കേരള ജനത അങ്ങയോടെന്നും കടപ്പെട്ടിരിയ്ക്കും.
കരുതലിൻ്റെ ഭാഗമായി
വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയും
മറ്റു ഇതര മേഖലയിലുള്ള തൊഴിലാളികൾക്കും ധനസഹായം നൽകുന്നതിന് അങ്ങ് എടുത്ത തീരുമാനവും വളരെ ആശ്വാസകരവും സ്വാഗതാർഹവുമാണ്
അതു പ്രകാരം ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കുവാൻ തൊഴിൽ വകുപ്പ് സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞു. കേരളത്തിൽ തുച്ചമായ വേതനത്തിന് രാപകലില്ലാതെ ജോലി ചെയ്യുന്ന നൂറു കണക്കിന് പ്രദേശിക പത്ര പ്രവർത്തകരും
മഴയെത്തും വെയിലത്തും പുലർച്ചെ മൂന്നു മണി മുതൽ പത്രവിതരണം നടത്തി ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് പത്ര ഏജൻ്റുമാരും നമ്മുടെ സംസ്ഥാനത്തുണ്ടല്ലോ.
സർക്കാരിൻ്റെയോ പത്ര സ്ഥാപനങ്ങളുടെയോ യാതൊരു വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ലയെന്നിവർക്ക് ആക്ഷേപം ഉണ്ട്. ഈ പത്രവിതരണ തൊഴിലാളിക്ക് യാതൊരു വിധ ക്ഷേമനിധി പദ്ധതികളും നിലവിൽ ഇല്ലല്ലോ. സാമൂഹിക അകലം പാലിക്കുന്നതിനാൽ പത്രത്തിൻ്റെ വരിസംഖ്യ കൃത്യമായി പിരിക്കുവാൻ പോലും ഇവർക്ക് സാധിക്കുന്നില്ല.
ആയതിനാൽ ഈ കാര്യങ്ങളിൽ കൂടി അങ്ങയുടെ ശ്രദ്ധയുണ്ടാകണമെന്നും നമ്മുടെ പ്രദേശിക പത്രപ്രവർത്തകർക്കും പത്രവിതരണ ഏജൻ്റുമാർക്കും
സാമ്പത്തിക സഹായവും മറ്റു വായ്പ സഹായവും നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്നും വിനയ പൂർവ്വം അപേക്ഷിക്കുന്നു,
Comments are closed.