1470-490

കോവിഡ് 19 : യാത്രക്കാർക്ക് രക്ഷകരായി തൃശ്ശൂർ സിറ്റി പോലീസ്


യാത്രക്കാർക്ക് രക്ഷകരായി തൃശ്ശൂർ സിറ്റി പോലീസ്. മലപ്പുറം പുലാമന്തോളിൽ നിന്നും തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കീമോതെറാപ്പി ചികിത്സക്കുവേണ്ടി യാത്ര ചെയ്ത രോഗിക്കും കുടുംബത്തിനും വേണ്ടിയാണ് പോലീസ് രക്ഷകരായി എത്തിയത്. രാവിലെ യാത്രതിരിച്ച ഇവരുടെ വാഹനം തൃശ്ശൂർ ടൗൺ ഹാളിന് സമീപം ആളൊഴിഞ്ഞ റോഡിൽ എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആവുകയായിരുന്നു. വാഹനം റിപ്പയർ ചെയ്യാനാകാതേയും സഹായത്തിന് ആരെയും ലഭിക്കാതെയും ഏറെ ബുദ്ധിമുട്ടിലാവുകയും തുടർന്ന് അവർ പോലീസിന്റെ കൺട്രോൾ റൂം നമ്പറായ 112 ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. റോഡിൽ നിസ്സഹായരായി നിന്നിരുന്ന രോഗിയേയും കുടുംബാംഗങ്ങളേയും കണ്ട്രോൾ റൂമിലെ എ.എസ്.ഐ. ബിനു ഡേവിസിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, ജിതേഷ് എന്നിവരുടെ സഹകരണത്തോടെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. പേലീസുദ്യോഗസ്ഥർ നൽകിയ സേവനത്തിന് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

Comments are closed.