1470-490

ചിക്കനും ഉണക്ക മത്സത്തിനും അമിത വില

വളാഞ്ചേരിയിൽ നഗരസഭയുടെ നിർദ്ധേശത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന


വളാഞ്ചേരി: അവശ്യ സാധനങ്ങൾക്ക്അമിത വില ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരിയിൽ നഗരസഭയുടെ നിർദ്ധേശത്തെ തുടർന്ന് ഉദ്യോഗസ്ഥർവ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വളാഞ്ചേരി, കാവുംപുറം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പല കടകളിലും മാർക്കറ്റ് വിലയേക്കാൾ അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ഇവർക്ക് താക്കീത് നൽകി.കോഴി ഇറച്ചിക്കും ഉണക്ക മത്സൃത്തിനുമാണ് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില ഈടാക്കിയത് ശ്രദ്ധയിൽ പെട്ടെതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, ഓരോ കടകൾക്ക് മുൻപിലും ജനങ്ങൾക്ക് കാണുന്ന വിധത്തിൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കണമെന്നും പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സിവിൽ സപ്ലൈസ് താലൂക്ക് ഓഫീസർ പി.സി. വർഗീസ്, റേഷനിങ് ഇൻസ്പെപെക്ടർമാരായ കെ.പി. മുരളീധരൻ, രാജൻ പള്ളിയാലിൽ, നഗരസഭ ഹെൽത്ത് ഇൻസ്പെ ക്ടർ പത്മിനി, വി.എസ്. കിരൺകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Comments are closed.