1470-490

ഡോക്റ്ററെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി

ഡോക്റ്ററെ കാണാന്‍ ക്ലിനിക്കിലേയ്ക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പരടക്കം ഡോക്റ്ററെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ അവരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡോക്റ്ററെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൌരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

ഇങ്ങനെ പോകുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യാത്ര ചെയ്യേണ്ടത്. സംശയം തോന്നുന്നപക്ഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്റ്ററെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്റ്റര്‍
സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍

Comments are closed.