1470-490

400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസ്സാക്കി.

കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.ആർ.അനിൽകുമാറിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേളന്നൂർ എക്സൈസ് റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ സി.രഞ്ജിതിൻ്റെ നേതൃത്വത്തിൽ ചേളന്നൂർ പഞ്ചായത്തിലെ കണ്ണങ്കര, ഒളോപ്പാറ ‘ഭാഗങ്ങളിൽ നടത്തിയപരിശോധനയിൽ ഒളോപ്പാറ പുറപ്ലാട്ടു മീത്തൽമലയിൽ പൊന്തക്കാടുകൾക്കിടയിൽ സൂക്ഷിച്ച് വെച്ച ഉദ്ദേശം 400ലിറ്റർ വാഷും വാറ്റുപകരണങ്ങളുംകണ്ടെടുത്ത് കേസ്സാക്കി. സംസ്ഥാനത്ത് വിദേശമദ്യഷാപ്പുകളും, ബാറുകളും, കള്ള്ഷാപ്പുകളുംഅടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ വ്യാജ വാറ്റുകൾ വർദ്ധിച്ചതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്, പ്രതിയെപറ്റി സൂചന ലഭിച്ചിട്ടുണ്ട്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ കെ.പി.രാജേഷ്, മനീഷ്.എ .എന്നിവർ പങ്കെടുത്തു .വരും ദിവസങ്ങളിലും വ്യാജവാറ്റുകൾക്കെതിരെ കർശന പരിശോധന നടത്തുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു

Comments are closed.