1470-490

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് ഉറപ്പുപറയാനാകില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ

ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പറഞ്ഞു.
പരീക്ഷകളും മൂല്യനിർണയവും ഓൺലൈനാക്കാൻ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് പ്രായോഗിക ബുദ്ധിമുട്ടിൽ ഉടക്കി നിൽകുകയാണ്. എസ്എസ്എൽസി മാത്രം ഒൻപത് വിഷയങ്ങളിലായി നാൽപത് ലക്ഷം പേപ്പറുകൾ. എഴുതിയ അധിക പേപ്പറുകൾ അടക്കം ഇത് കോടികൾ വരും. ഇതിത്രയും സ്കാൻ ചെയ്ത് ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,563,337Deaths: 528,487