പുലിയന്നൂർ, പാലക്കുണ്ട് പ്രദേശത്ത് കനാൽ ജലം ഒഴുകിയെത്തി.

പുലിയന്നൂർ : നാട്ടുകാരുടെ പ്രയത്നഫലമായി, കത്തുന്ന വേനൽ ചൂടിൽ നാട് വെന്തുരുകുമ്പോൾ കുടിവെള്ളത്തിന് ആശ്വാസമായി ,പുലിയന്നൂർ പാലക്കുണ്ട് പ്രദേശത്ത് കനാൽ ജലം ഒഴുകിയെത്തി. വേലൂർ -കുറുവന്നൂർ കനാലിൽ വെള്ളം നിറഞ്ഞതോടെ, തണ്ടിലം, കുറുവന്നൂർ, പുലിയന്നൂർ പ്രദേശങ്ങളിലെ നൂറുകണക്കിന് കിണറുകളിൽ ആവശ്യത്തിന് വെള്ളം എത്തിയിട്ടുണ്ട്.
വാഴാനി പുഴയിൽ നിന്ന് കനാൽ വെള്ളം പാലക്കുണ്ട് പ്രദേശത്ത് എത്താൻ വൈകിയത് ഇവിടെയുള്ള കർഷകരെ ഏറെ ബാധിച്ചിരുന്നു. താഴ്ന്നപ്രദേശമായ പുലിയന്നൂർ മുട്ടിപ്പാലത്തു നിന്ന്, രണ്ട് കിലോമീറ്റർ ദൂരെയുള്ള പാലക്കുണ്ട് പ്രദേശത്തേക്ക് ജലം എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. പൊതുപ്രവർത്തകരായ റെന്നി പുലിയന്നൂർ, സുനീഷ് മാടശ്ശേരി, ഗോപകുമാർ ചുള്ളിക്കാട്ടിൽ, സുഭാഷ് ചേലക്കപ്പുള്ളി തുടങ്ങി ഇരുപത്തി അഞ്ചോളം യുവാക്കളുടെ പ്രയത്നഫലമായി കനാൽ വൃത്തിയാക്കി വെള്ളം കയറ്റുകയായിരുന്നു. വടക്കാഞ്ചേരി മേജർ ഇറിഗേഷൻ എൻജിനീയർ ജയരാജൻ പ്രവർത്തനളെ ഏകോപിച്ചു..
Comments are closed.