മൊറയൂർ പഞ്ചായത്തിൽ അണുനശീകരണത്തിന് തുടക്കമായി.
മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, നടക്കുന്ന മൂന്നാംഘട്ട കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊറയൂർ പഞ്ചായത്തിലെ പൊതു ഇടങ്ങൾ അണുനശീകരണം നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മൊറയൂർ പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെൻറർ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, റേഷൻ കടകൾ, ബാങ്കുകൾ, എടിഎം കൗണ്ടറുകൾ, മത്സ്യ പച്ചക്കറി മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, ഇരിപ്പിടങ്ങൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, പൊതുനിരത്തുകൾ, തുടങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്ന, മുഴുവൻ മേഖലകളും അണുനശീകരണം നടത്തുവാനാണ് മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തയ്യാറെടുക്കുന്നത്.
സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷൻ എന്ന ലായനി സ്പ്രേയർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്.
അണു നശീകരണത്തിന് മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജ്മൽ ആനത്താൻ, ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, സികെ നിസാർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ആനക്കച്ചേരി മുജീബ്, പി കെ വിശ്വനാഥൻ, അബ്ദുല്ല കുരിക്കൾ, ടി പി അബ്ദുൽ സലീം, ബി സമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി ജയശ്രീ വിശ്വൻ, ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് മലപ്പുറം ബ്ലോക്ക് ജനറൽ സെക്രട്ടറി വിപി സുലൈമാൻ, പാടുകണ്ണി കണ്ണച്ചൻ, മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പൂക്കോടൻ ഫർഹാൻ, അബ്ദുൽ റസാഖ് മുക്കൻ, സമീർ എം മോങ്ങം, ബാസിത്ത് പൂക്കോടൻ, ജൗഹർ എടക്കോടൻ, ഹബീബ് റഹ്മാൻ മോങ്ങം, എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.
Comments are closed.