1470-490

മാഹിയിൽ ഇന്ധന വില കൂടി

മാഹി: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ധനം സംഭരിക്കുവാൻ പുതുച്ചേരി സർക്കാർ ഇന്ധനങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചു.ഒരു ശതമാനമാണ് വർദ്ധനവ് – ഇതോടെ പെട്രോളിനും, ഡീസലിനും മാഹിയിൽ 70 പൈസയുടെ വർദ്ധനവ് വരും.
പെട്രോളിന് 21.15 % വിൽപ്പന നികുതിയുള്ളത് 22.15 % ആയും, ഡീസൽ 17.15 % എന്നത് 18.15 % ആയും ഉയർത്തി, വില വർദ്ധനവ് ഇന്നലെ മുതൽ നിലവിൽ വന്നു. മാഹിയിൽ വ്യാഴാഴ്ച്ചത്തെ പെട്രോൾ വില 67.81 രൂപയും, ഡീസലിന് 63.65 രൂപയുമാണ് . നിലവിൽ കേരളത്തിലേതിനേക്കാൾ പെട്രോളിന് 3.86 രൂപയും, ഡീസലിന് 2.32 രൂപയും മാഹിയിൽ കുറവായിരുന്നു. കണ്ണുരിൽ വ്യാഴാഴ്ചത്തെ പെട്രോൾ വില 71.67 രൂപയും, ഡീസലിന് 65.97 രൂപയുമാണ്. മാഹിയിൽ വില വർദ്ധിക്കുന്നതോടെ കേരളവുമായുള്ള വിലയിലെ അന്തരം വീണ്ടും കുറയും. മാഹിയിലെ പുതിയ വില
പെട്രോൾ: 68.37, ഡീസൽ 64.20

Comments are closed.