1470-490

ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്റ്റാഫ് നഴ്സ് മരണമടഞ്ഞു.

വടക്കാഞ്ചേരി: വെളപ്പായ മെഡിക്കൽ കോളേജ് റോഡിൽ വെളപ്പായ പള്ളിക്ക് സമീപമുള്ള വളവിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് മരണമടഞ്ഞു. ചാവക്കാട് തൊട്ടാപ്പ് അനാംകടവിൽ വീട്ടിൽ അബ്ദുവിൻ്റെ മകൻ 23 വയസുള്ള ആഷിഫ് ആണ് ദുരന്തത്തിനിരയായത്. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരി ഷമീറയാണ് മാതാവ്.മെഡിക്കൽ കോളേജ് നേഴ്സിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആഷിഫ് ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് നേഴ്സായി സേവനം അനുഷ്ഠിക്കുന്നത്.മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സി ലാണ് താമസം. കുന്നംകുളത്ത് നിന്ന് ശമ്പളം വാങ്ങി വരുന്നതിനിടയിൽ പള്ളിക്ക് സമീപമുള്ള മുണ്ടൂർ വളവിൽ വച്ച് എതിരെ വന്ന ലോറി ആഷിഫ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയെത്തിയവർ ചേർന്ന് ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരി അഞ്ജു തൃശ്ശൂർ ഗവൺമെൻ്റ നേഴ്സിങ്ങ് സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Comments are closed.