കുവൈത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾക്ക് ജനം നെട്ടോട്ടമോടുന്നു.
കുവൈത്ത്സിറ്റി : ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന്
സാധനങ്ങൾ വരുന്നത് നിലച്ച ജലീബ്അൽ ശുയൂഖ്, മഹബൂല പ്രദേശങ്ങളിലുള്ളവർ കനത്ത പ്രതിസന്ധിയിൽ.
പ്രദേശത്തിനകത്തെ സഞ്ചാ
രത്തിന് അനുമതിയുണ്ടെങ്കിലുംസാധനങ്ങളുടെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. ചെറുകടകളിൽ
സാധനങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്. അവശ്യ ഭക്ഷ്യവസ്തുക്കളും ഗ്യാസും തീർന്നുകൊണ്ടിരിക്കുകയാണ്. പച്ചക്കറികളും ലഭ്യമല്ല. റസ്റ്റാറൻറുകളിലും ഭക്ഷ്യധാന്യങ്ങളും
തീർന്നുകൊണ്ടിരിക്കുന്നതിനാൽ
എത്ര ദിവസം കൂടി സുഗമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ആ
ശങ്കയുണ്ട്. പുറത്തുനിന്നുള്ള വാഹനങ്ങൾ ജലീബ്അൽ ശുയൂഖ്, മഹ്ബൂല പ്രദേശങ്ങളിലേക്ക്കടത്തിവിടുന്നില്ല. ഇവിടെനിന്ന് പുറത്തേക്കും
ആരെയും വിടുന്നില്ല. ബഖാലകളിലും റസ്റ്റാറൻറുകളിലും സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക്പ്രത്യേകാനുമതി നൽകിയാൽ ഇൗ പ്രശ്നം പരിഹരിക്കാൻ കഴിയും. ഗ്യാസ് സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സർക്കാർ മാർഗനിർദേശപ്രകാരമുള്ള ഒരു മീറ്റർ അകലം പാലിക്കപ്പെട്ടില്ല. തിരക്ക്നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു. വൈറസ് ബാധ ഉള്ളവർ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഇത് വളരെ സങ്കീർണമായ പ്രശമായി തീരും. കുബ്ബൂസ് ഫാക് ടറികൾക്ക് മുന്നിലും നീണ്ട നിര കാണപ്പെട്ടു. നിലവിലെ സ്റ്റോക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരും. ലോക് ഡൗൺ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെ ന്നാണ്ആരോഗ്യ മന്ത്രി
ഡോ. ബാസിൽ അസ്സബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത് കൂടുതൽ ദിവസങ്ങളിലേക്ക്
നീളാനുള്ള സാധ്യതയും തള്ളാനാവില്ല.
Comments are closed.