1470-490

ആരോഗ്യ പ്രവർത്തകർക്ക് കൈത്താങ്ങായി എൻ.ജി.ഒ. അസോസിയേഷൻ.

എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ആരോഗ്യ സുരക്ഷ സാമഗ്രികൾ സംസ്ഥാന കമ്മറ്റി അംഗം സി.കെ.സതീശൻ മെഡിക്കൽ ഓഫീസർ ഡോ: വി.വിപിന് കൈമാറുന്നു.

ബാലുശ്ശേരി : കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പനങ്ങാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ത്രിലെയർ മാസ്ക്ക് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ ഉപാധികൾ സംസ്ഥാന കമ്മറ്റി മെമ്പർ സി.കെ.സതീശൻ മെഡിക്കൽ ഓഫീസറായ ഡോ: വി.വിപിന് കൈമാറി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി , സംസ്ഥാന കമ്മറ്റി അംഗം ടി. സിജു ഹെൽത്ത് ഇൻസ്പെക്ടർ സി.രാധാകൃഷ്ണൻ ഗ്രാമ പഞ്ചായത്ത് അംഗം ഷീജ മങ്ങാടൻ കണ്ടി എന്നിവർ സംബന്ധിച്ചു.

Comments are closed.