1470-490

ആരോഗ്യ പ്രവർത്തകർക്ക് സഹായഹസ്തവുമായി എൻ.ജി.ഒ. അസോസിയേഷൻ.

എൻ.ജി.ഒ അസോസിയേഷൻ നൽകുന്ന ആരോഗ്യ സുരക്ഷ ഉപാധികൾ സംസ്ഥാന ഓഡിറ്റർ എം.കെ.രാജീവ് കുമാർ ഡോ: മിനി ഗോപാലിന് കൈമാറുന്നു.

കോഴിക്കോട് : കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫറോക്ക് ഇ.എസ്.ഐ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർക്ക് എൻ.ജി.ഒ അസോസിയേഷൻ ത്രിലെയർ മാസ്ക്ക് വിതരണം ചെയ്തു. സംസ്ഥാന ഓഡിറ്റർ എം.കെ.രാജീവ് കുമാറിൽ നിന്നും ഡോ: മിനി ഗോപാൽ ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡണ്ട് വി.പി. ജംഷീർ,നേതാക്കളായ പി.കെ.പ്രേമാനന്ദൻ,സി.എച്ച്.ഹർഷാദ്,പി.ബഷീർ, പി.കെ.രാജേഷ്, സുനിത, സംഗീത, എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303