1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ചൊവ്വാഴ്ച്ച വിഷുകണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ല

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ചൊവ്വാഴ്ച്ച
വിഷുകണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ല
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ചൊവ്വാഴ്ച്ച. പുലർച്ചെ 2.30 മുതൽ 3 വരെയുള്ള സമയത്താണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനം. തിങ്കളാഴ്ച്ച രാത്രി ത്രിപ്പുകയക്കുശേഷം ചുമതലയിലുള്ള ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ശ്രീലകത്ത് വിഷുക്കണി ഒരുക്കും.  മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ  ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, വെളുത്ത പൂവല്ല, നന്ത്യാർവട്ടം, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എിവയാണ് കണിക്കോപ്പുകൾ. മേൽശാന്തി സുമേഷ് നമ്പൂതിരിയാണ് പുലർച്ചെ 2.15ന് ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കുക.

 ഈ വർഷം വിഷുകണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ നിലനിലക്കുന്നതിനാൽ പതിവുപോലെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുന്നതല്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യപ്രവർത്തിക്കാരും, ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ. 3 മണിമുതൽ കേളി മുതൽക്കുള്ള നിത്യനിദാനചടങ്ങുകൾ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷു നമസ്‌കാരസദ്യ ഇത്തവണ ആഘോഷമില്ലാതെ രണ്ട് പേർക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകർച്ച ഉണ്ടാകില്ല എന്നും പ്രത്യേക സാഹചര്യം മനസ്സിലാക്കി ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസും, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിറും വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.

 

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673