1470-490

സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തലശ്ശേരി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി.അനസിൽ നിന്നും തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ.രമേശൻ ഏറ്റുവാങ്ങി.

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻറെ നേതൃത്വത്തിൽ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിലേക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും ഇന്ന് കൈമാറി.

നേരത്തെ തലശ്ശേരി പോലീസ് ഉദ്യോഗസ്ഥർക്ക് സാനിറ്റൈസറും തലശ്ശേരി എം.ഇ.സ് സ്കൂളിൽ നടക്കുന്ന ഡെസ്റ്റിറ്റ്യൂട്ട് ക്യാമ്പിലേക്ക് എല്ലാ ദിവസവും രാവിലത്തെ ചായയും പലഹാരങ്ങളും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നൽകിയിരുന്നു.

ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ എ.സി.എം.ഫിജാസ് അഹമ്മദ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എ.അഭിമന്യു എന്നിവർ പങ്കെടുത്തു.

Comments are closed.