1470-490

കൊറോണക്കാലത്തെ കുക്കിങ്ങ് ഫെസ്റ്റ് ശ്രദ്ധേയമായി ..

ബാലുശ്ശേരി: ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമയോടെ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് വേറിട്ട പ്രവർത്തനങ്ങൾ ഒരുക്കി ജില്ലാ എൻ എസ് എസ് സെൽ .
വീടുകളിലെ വിരസത മാറ്റുന്നതിന് വേണ്ടി അമ്മമാരുടെ സഹായത്തോടെ വളണ്ടിയർ മാർക്ക് കുക്കിങ്ങ് ഫെസ്റ്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചക്ക, മാങ്ങ, മത്തൻ, ചക്കക്കുരു , ചീര, വെള്ളരി, ചേന, പയർ തുടങ്ങിയ നാടൻ വിഭവങ്ങകൊണ്ടുള്ള നിരവധി ഭക്ഷ്യവസ്തുക്കളാണ് കുട്ടികൾ ഉണ്ടാക്കിയത്. വീടുകളിൽ കഴിയുന്നതോടൊപ്പം അടുക്കളയിലും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ കുട്ടികൾ ചെയ്യണം എന്ന സന്ദേശവും ഈ പദ്ധതിയിലൂടെ എൻ എസ് എസ് മുന്നോട്ട് വെക്കുന്നു. എൻ എസ് എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ ജേക്കബ് ജോൺ ഓൺ ലൈനിലൂടെ പാചകം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 13900 എൻ എസ് വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും കുടുംബാഗങ്ങളും പരിപാടിയുടെ ഭാഗമാവുന്നു. ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത്, ക്ലസ്റ്റർ കൺവീനർമാരായ എം സതീഷ് കുമാർ , കെ.പി അനിൽകുമാർ , എം കെ ഫൈസൽ എന്നിവർ നേതൃത്വം നൽകുന്നു.

Comments are closed.