ചാലക്കുടി മാര്‍ക്കറ്റിൽ അണുനാശക കവാടമൊരുക്കി.

ദിവസം നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന ചാലക്കുടി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്ത് കൊറോണയെ പ്രതിരോധിക്കാന്‍ അണുനാശക കവാടമൊരുക്കി. വിശേഷ ദിവസങ്ങളായ ഈസ്റ്റര്‍ വിഷവും എല്ലാം ആയി സാധാരണയില്‍ അധികം ജനങ്ങള്‍ മാര്‍ക്കറ്റിലെത്തുവാന്‍ സാധ്യതയുണ്ട് ഇത് മുന്‍ കൂടി കണ്ടു കൊണ്ടാണ് ആദ്യമായി ചാലക്കുടി മാര്‍ക്കറ്റില്‍ തന്നെ അണു നാശക കവാടമൊരുക്കിയത്. ചാലക്കുടി മര്‍ച്ചന്റ്‌സ് അസോസിയേഷനും, റോട്ടറി ക്ലബ്ബും സംയുക്തമായിട്ടാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചാലക്കുടി പോലീസ് സ്‌റ്റേഷനിലും, താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലും അണുനാശക കവാടം സ്ഥാപ്പിക്കുന്നതാണ്. ബി. ഡി. വേലസി എംഎല്‍എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് പാണാട്ടു പറമ്പന്‍, സെക്രട്ടറി എം. എസ്. ആകാശ്, പ്രതിപക്ഷ നേതാവ് വി. ഒ. പൈലപ്പന്‍, ആരോഗ്യ സ്ഥിരം സമിതിയദ്ധ്യക്ഷ ബിജി സദാനന്ദന്‍, കൗണ്‍സിലര്‍മാരായ ഷിബു വാലപ്പന്‍, ജീജന്‍ മത്തായി, വി.ജെ ജോജി, ഭാസ്‌ക്കരന്‍ മാമ്പ്രക്കാട്ടില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോബി മേലേടത്ത്, സെക്രട്ടറി റെയ്‌സണ്‍ ആലുക്ക, ജോബി എംജെ, ചന്ദ്രന്‍ കൊള്ളുത്താപ്പിള്ളി, തോമാസ് വേഴപറമ്പില്‍, ,ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.