1470-490

നാട്ടുകാരുടെ സഹകരണത്തോടെ കാർഷിക വിളകൾ കമ്മ്യുണിറ്റി കിച്ചനിലേക്ക്


കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൾ നൽകി നാട്ടുകാർ. പുന്നയൂർക്കുളത്തുകാരായ തൻസിലയും മക്കൾ ആയിഷ, ഫാത്തിമ്മ, ഹവ്വ, ഈസ, മാവിൻചുവട് കുടുംബശ്രീ അംഗമായ സഫിയ എന്നിവർ വീട്ടുവളപ്പിൽ വിളയിച്ച കാർഷികോൽപ്പനങ്ങൾ പഞ്ചായത്തിന് കൈമാറി. കൂടാതെ പഞ്ചായത്തിലെ ആശാവർക്കർമാർ ചേർന്ന് അരിയും പച്ചക്കറിയും കമ്മ്യൂണിറ്റി കിച്ചനിലേക്ക് വാങ്ങി നൽകി. പുന്നയൂർ ഇഎംഎസ് ഫൗണ്ടേഷൻ പച്ചക്കറികളും, സുധീഷ് ചമ്മന്നൂർ തൊടിയിലെ പച്ചക്കറിയും ഒരു ചാക്ക് അരിയും നൽകി. പപ്പടം പണിയുന്ന ഹരിദാസൻ ചെറായി രണ്ട് ദിവസത്തേക്കുള്ള പപ്പടവും നൽകി. ജാലകം കൂട്ടായ്മ പച്ചക്കറിയും തേങ്ങയും ആവശ്യമായ വിറകുകളും കിച്ചനിലേക്ക് എത്തിച്ച് നൽകുന്നുണ്ട്.
പഞ്ചായത്ത് നിവാസികൾ എല്ലാം തന്നെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി വരുന്നുണ്ട്. നിരാശ്രയർക്ക് വിശപ്പകറ്റാൻ പഞ്ചായത്തിനൊപ്പം നിൽക്കുകയാണ് ഇവിടുത്തെ നാട്ടുകാരും.
നാടും നാട്ടുകാരും നൽകുന്ന പിന്തുണ അഭിമാനവും ആത്മാവിശ്വാസവും നൽകുന്നുവെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു.

Comments are closed.