1470-490

ജീവനി പദ്ധതി പ്രകാരം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ എല്ലാവർക്കും വീടുകളിൽ കൃഷി ചെയ്യുന്നതിനായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം യു ആർ പ്രദീപ് എം എൽ എ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചേലക്കര, കൊണ്ടാഴി, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ പഞ്ചായത്തുകളിലായാണ് വിതരണം നടത്തുന്നത്. 24600 പച്ചക്കറി കിറ്റുകളാണ് ഇതിനായി ഒരുക്കിയത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പദ്മകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.