1470-490

ആദിവാസി ഊരിൽ വിഷു കൈ നീട്ടമായി യൂത്ത് കോണ്ഗ്രസ്സ് പ്രവർത്തകർ

ചാലക്കുടി: വാഴച്ചാൽ മേഖലയിലെ ആദിവാസി ഊരുകളിൽ വിഷു കൈ നീട്ടവുമായി യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെത്തി.ഷട്ട് ഡൗണിനെ തുടർന്ന് വിനോദ സഞ്ചാര മേഖല അടച്ചതോടെ നിരവധി ആദിവാസികൾക്കാണ് ജോലിയില്ലാ തായത്.ഇതോടെ ദുരിതത്തിലായ 80ഓളം ആദിവാസി കുടുംബങ്ങൾക്ക് വിഷു ആഘോഷിക്കാൻ പത്തിലേറെ ഇനം പച്ചക്കറികളടങ്ങിയ കിറ്റ് നല്കുക യായിരുന്നു.യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ദേശീയ കോർഡിനേറ്റർ ഷോണ് പെല്ലിശേരി പച്ചക്കറികൾ വാഴച്ചാൽ ഊരുമൂപ്പത്തി ഗീതക്ക് കൈമാറി.നിയോജ മണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം അധ്യക്ഷനായി.ചാർപ്പ റെയിഞ്ച് ഓഫീസർ ടി. അജികുമാർ,മനേഷ് സെബാസ്റ്റൻ,ജോസ് പാറക്ക, ആൽബിൻ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.