പയ്യോളിയിലെ ഡ്രോൺ പറത്തലിൽ കുടുങ്ങിയത് കളിച്ചുല്ലസിക്കുന്നവർ; നടപടിക്കൊരുങ്ങി പോലീസ്
പയ്യോളി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം പയ്യോളിയിലും ശക്തമാക്കി.
തിക്കോടി കല്ലകത്ത് കടപ്പുറം, പയ്യോളി ഗാന്ധിനഗർ പരിസരം, കോട്ടക്കൽ കൊളാവിപ്പാലം തീരപ്രദേശം എന്നിവിടങ്ങളിൽ ലോക് ഡൗൺ വിലക്ക് ലംഘിച്ച് പ്രദേശവാസികൾ വിവിധ കളികളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ചിത്രങ്ങൾ പരിശോധിച്ച് ഇവർക്കെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം.
തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപമുള്ള കാറ്റാടി മരങ്ങൾക്കിടയിൽ ശീട്ട് കളി നടക്കുന്നതായും പൊലീസിന് ബോധ്യപെട്ടിട്ടുണ്ട്.
ഡ്രോൺ ക്യാമറ ഉപയോഗിച്ച് കിലോമീറ്ററുകൾ അകലെ വെച്ചും ആളുകളുടെ നീക്കം നിരീക്ഷിക്കാനാവും. വരും ദിവസങ്ങളിൽ ഡ്രോൺ നിരീക്ഷണം പയ്യോളിയിൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. പയ്യോളി ഇൻസ്പെക്ടർ എം ആർ ബിജു, എസ് ഐ മാരായ പി എം സുനിൽകുമാർ, സികെ സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡ്രോൺ പറത്തൽ.
Comments are closed.