1470-490

ശുഭ സന്ദേശവുമായി നയിം അലി, നിങ്ങളുടെ ഫോൺ നിശ്ചലമായാൽ വിളിക്കുക?

നയിം അലി

കുറ്റ്യാടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ തുടരുമ്പോൾ മൊബൈൽ ഫോൺ കേട് വന്നാൽ ശരിയാക്കിതരാം എന്ന് കുറ്റ്യാടിയിലെ മൊബൈൽ ഫോൺ ടെക്നീഷ്യനായ നയിം അലി. കുറ്റ്യാടി
മേഖലയിലെ ആരോഗ്യപ്രവർത്തകർ, പോലീസുകാർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ പ്രവർത്തനത്തിന്റെ കോർഡിനേറ്റർമാർ എന്നിവരുടെ മൊബൈൽ ഫോണുകൾ കേടുവന്നാൽ ശരിയാക്കാനുള്ള ഒരു ചെറിയ സംവിധാനം ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരുക്കിയിരിക്കുകയാണ്. കൃത്യമായ സുരക്ഷ പാലിച്ച് ഇദ്ദേഹത്തിന്റെ വീട്ടിൽ
വീട്ടിൽ ഫോൺ എത്തിച്ചാൽ കഴിവിന്റെ പരമാവധി ഫോൺ ശരിയാക്കിത്തരാൻ ശ്രമിക്കാം. എന്നാണ് ഇദ്ദേഹം പറയുന്നത്.

Comments are closed.