1470-490

പരപ്പനങ്ങാടിയിൽ ചാരായം വാറ്റി വില്പന നടത്തുന്ന യുവാവിനെ പിടികൂടി


പരപ്പനങ്ങാടി: ചാരായം വാറ്റി വില്പന നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി.ചിറമംഗലം അംബേദ്ക്കർ കോളനി സ്വദേശി പൂച്ചക്കളങ്ങര സുധിയാണ് പിടിയിലായത്.ചിറമംഗലം ഉപ്പിനിപ്പുറത്ത് ചാരായം വാറ്റി വില്പന നടത്തുന്ന ണ്ടന്ന വിവരത്തെ തുടർന്ന് പരപ്പനങ്ങാടി അഡീഷണൽ
എസൈകെ.പി വിമലയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് യുവാവ് പിടിയിലായത്.പോലീസിനെ കണ്ട് കൂടെയുണ്ടായിരുന്ന സഹായി രക്ഷപ്പെട്ടു.ഇയാളുടെ കൈയ്യിൽ നിന്ന് ചാരായവും, വാറ്റ് ഉപകരണങ്ങളും കണ്ടടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.