1470-490

അതിഥിതൊഴിലാളി ക്യാമ്പുകള്‍ യു.ആര്‍. പ്രദീപ്‌ എം.എല്‍.എ സന്ദര്‍ശിച്ചു

പഴയന്നൂർ : കൊണ്ടാഴി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകള്‍ എം.എല്‍.എ യു.ആര്‍. പ്രദീപ്‌ സന്ദര്‍ശിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, മരുന്ന്‍ ആവശ്യമായവര്‍ക്ക് ചികിത്സ എന്നിവ ലഭിക്കുന്നുണ്ട് എന്ന്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ക്യാമ്പുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതില്‍ സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ സൗകര്യങ്ങളില്‍ എല്ലാവരും സംപ്തൃതരായി കാണപ്പെട്ടു എന്നും എം.എല്‍.എ പറഞ്ഞു. സന്ദര്‍ശന വേളയില്‍ എം.എല്‍.എ യോടപ്പം പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍, പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി എ. ഗണേഷ്, മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വി.എം. കൃഷണകുമാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.