മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂർ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീന് ചെക്ക് കൈമാറി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ് കെ രാജൻ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, അംഗങ്ങളായ ഷീല വിജയകുമാർ, കെ ജെ ഡിക്സൺ, പത്മിനി ടീച്ചർ, പി കെ ലോഹിതാക്ഷൻ, പി ആർ സുരേഷ് ബാബു, കെ ജി ശങ്കരനാരായണൻ, സെക്രട്ടറി കെ ജി തിലകൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.
Comments are closed.