1470-490

മലപ്പുറം ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ് 19 സ്ഥീകരിച്ചു

മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മമ്പുറം വെട്ടം ബസാര്‍ സ്വദേശിനിയായ 42 കാരിയ്ക്കും തിരൂരിനടുത്ത് ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയായ 30 കാരനുമാണ് വൈറസ് ബാധ. ഡല്‍ഹി നിസാമുദ്ദീനിലും മുബൈയിലും ഭര്‍ത്താവിനും മറ്റ് അഞ്ച് കുടുംബങ്ങള്‍ക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയവരാണ് മമ്പുറം വെട്ടം ബസാര്‍ സ്വദേശിനി. വൈറസ് ബാധയുള്ള സ്ത്രീ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല. ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശി മാര്‍ച്ച് 19 ന് ദുബായില്‍ നിന്നും കരിപ്പൂര്‍ വഴി വീട്ടിലെത്തിയതാണ്. ഇതോടെ ജില്ലയില്‍ നിലവിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. രണ്ടു പേര്‍ ഇതുവരെ രോഗമുക്തരായി.

Comments are closed.