1470-490

ലോക്ക് ഡൌൺ: സർക്കാർ പ്രഖ്യാപിച്ച സഹായം ഉടനെ നൽകണം – സി.പി.എം.


മാഹി : ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ തൊഴിൽ ചെയ്യാനാവാതെ പട്ടിണിയിലേക്ക് പോകുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസമാകാൻ സർക്കാർ പ്രഖ്യാപിച്ച 2000 രൂപ ഉടനെ നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.(ഐ).എം മാഹി – പളളൂർ ലോക്കൽ കമ്മറ്റികൾ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. 
ഇപ്പോൾ നൽകി വരുന്ന 2000 രൂപ,റേഷന് പകരം പ്രതിമാസം റേഷൻ കാർഡുടമകൾക്ക് നല്കിയിരുന്നതിന്റെ കുടിശ്ശികയാണെന്നത് വ്യക്തമാണെന്ന് സി.പി.എം.നേതാക്കൾ ചൂണ്ടിക്കാട്ടി. 
വിഷുവിനും ഈസ്റ്ററിനും മുമ്പ് കാർഡുടമകളുടെ അക്കൗണ്ടിൽ കുടിശ്ശിക തുക നിക്ഷേപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
ലോക്ക് ഡൗെൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ മാഹിയിലെ 8000-ഓളം കാർഡുടമകൾക്കും അടിയന്തരമായി വിഷു – ഈസ്റ്റർ കിറ്റ് വിതരണം ചെയ്യണമെന്നും ഇതിനായി മാഹി നഗരസഭയുടെ ഓൺ ഫണ്ട് ഉപയോഗപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സെക്രട്ടറി കെ.പി.സുനിൽകുമാറും യു.ടി.സതീശനുമാണ് അഡ്മിനിസ്ട്രേറ്ററെ കണ്ട് നിവേദനം നൽകിയത്.

Comments are closed.