1470-490

അടച്ചിടൽ മത്സരത്തിൽ പങ്കെടുക്കാം


ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വീടുകളിൽ കഴിയുന്നവരുടെ ക്രിയാത്മകതയും സർഗ്ഗവാസനകളും പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കാർട്ടൂൺ രചന, സ്ലോഗൻ, ടിക്‌ടോ വീഡിയോ എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കോവിഡ് 19 മായി ബന്ധമുളള ഏതു വിഷയവും ഇതിനായി തിരഞ്ഞെടുക്കാം. പ്രായഭേദമേന്യ ഏതു ജില്ലയിലുളളവർക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ dmohtsrcompetitions@gmail.com എന്ന ഇ-മെയിലേക്ക് ഏപ്രിൽ 15 നകം എൻട്രികൾ അയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് മാസ് മീഡിയ വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 9447919179, 9947633096, 9496527397.

Comments are closed.