1470-490

പൊതുമാപ്പിനോട് അനുബന്ധിച്ച് കുവൈത്തില്‍ ഇന്ത്യക്കാരുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ദിവസങ്ങളില്‍ വീണ്ടും മാറ്റം.

കുവൈത്ത്‌സിറ്റി: താമസ കുടിയേറ്റ- നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് രേഖകള്‍ കുവൈത്ത് അധികൃതര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയ്യതിയിലാണ് വീണ്ടും മറ്റം വരുത്തിയിരിക്കുന്നത്. ഇന്ന് എംബസി ഉദ്ദ്യോഗ്ഥര്‍ വിദേശകാര്യ മന്ത്രാലയ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീയ്യതയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു.അതിനെ തുടര്‍ന്ന്, ഈ മാസം 20-മുതല്‍ 24 വരെ അനുവദിക്കുകയും ചെയ്യതിരുന്നു. എന്നാല്‍, പീന്നീട് രാത്രിയില്‍ ഇത് സംബന്ധിച്ച നടന്ന തുടര്‍ ചര്‍ച്ചയില്‍ ദിവസങ്ങളില്‍ വീണ്ടും മറ്റം വരുത്തിയിരിക്കുകയാണ്. പുതിയ തീയ്യതി ഈ മാസം 16-മുതല്‍ 20 വരെയാണന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഫര്‍വാനിയ,അബ്ബാസിയ എന്നിവടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഏകജാലകസംവിധാനമാണ് ഒരുക്കിയിരിക്കുന്നതും.അവിടെ ചെന്ന് താമസ-കുടിയേറ്റ നിയമ ലംഘകര്‍ക്ക് രേഖകര്‍ ശരിയാക്കി തിരികെ നാട്ടില്‍ പോകാനാവും. കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമനടിക്കറ്റും ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെ 24,400 ഇന്ത്യക്കാര്‍ താമസ-കുടിയേറ്റ നിയമ ലംഘകരായിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റും നല്‍കുന്നുണ്ട്. എന്നാല്‍,കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടതിന്റെ അടിസ്ഥാനത്തില്‍ 20000 പേർ കൂടെ ഇത്തരം ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.

Comments are closed.